മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും പ്രതീക്ഷയുമായി നാടൻ പൂക്കൾ താരമായ ഒരോണക്കാലം`- ഏവർക്കും ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്‍റെ ഓണാശംസകകൾ

ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് എന്നും ഓണക്കാലം. എന്നാൽ ഈവർഷം കോവിഡ് 19 എന്ന മഹാമാരി ആഘോഷങ്ങൾക്കും ആരവങ്ങൾക്കും മങ്ങലേല്പിച്ചിരിക്കുകയാണ്. അത്തം മുതൽ ഓണം വരെ പത്തു ദിവസം പൂക്കളമൊരുക്കി മാവേലിമന്നനെ വരവേൽക്കുന്ന മലയാളികൾക്ക് കോവിഡ് ആശങ്കകൾക്കിടയിൽ പുറത്തുപോയി പൂക്കൾ വാങ്ങാനോ, ആഘോഷങ്ങളിൽ പങ്കെടുക്കാനോ സാധിക്കാത്തതിനാൽ വീട്ടിലും തൊടിയിലുമുള്ള നാടൻപൂക്കളും ഇല ചെടികളുമാണ് അധികമായി ഈ വർഷം പൂക്കളമൊരുക്കാൻ ഉപയോഗിച്ചിരിക്കുന്നത്. നമ്മൾ മറന്നുപോയ നന്ത്യാർവട്ടം, കാശിത്തുമ്പ, തൊട്ടാവാടി പൂവ്, തെച്ചി, മുക്കുറ്റി, കോളാമ്പിപ്പൂവ്, കാക്കപൂവുമെല്ലാം വീണ്ടും നമ്മുടെ മുറ്റത്ത് കഴിഞ്ഞ പത്തുദിവസങ്ങളിലായി വിരുന്നെത്തി. പൂക്കളമത്സരം പോലുള്ള ഓണ മത്സരങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചിച്ചതിനാൽ ഇത്തവണ കുട്ടികൾ വീട്ടിലും അയൽ വീടുകളിലുമായാണ് പൂക്കളമൊരുക്കി ആഘോഷിച്ചത്. ഓണത്തപ്പനെ വരവേൽക്കാൻ കള്ളവും ചതിയും പിന്നെ മഹാമാരികളും ഇല്ലാത്ത ഒരു നല്ല കാലത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കാം. ഏവർക്കും ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്‍റെ ഓണാശംസകകൾ

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top