ഭിന്നശേഷിയുള്ള കുട്ടിക്ക് പഠന സഹായത്തിനായി മൊബൈൽ ഫോൺ നൽകി കോൺഗ്രസ്സ്

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുപ്പത്തിയൊന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്കൂളിൽ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടിക്ക് പഠന സഹായത്തിനായി മുൻ കെ.പി.സി.സി ജനറൽ സെക്രെട്ടറിയും ഐ ടി യൂ ബാങ്ക് ചെയർമാനുമായ എം പി ജാക് സൺ മൊബൈൽ ഫോൺ കൈമാറി. ചടങ്ങിൽ വാർഡ് കൗൺസിലർ സുജ സഞ്ജീവ് കുമാർ, വിനു, തോമസ് ചിറയത്, ബാലകൃഷ്ണൻ, മുപ്പത്തിയൊന്നാം വാർഡ് വൊളന്റിയേഴ്‌സ്, എ ഡി എസ് മെമ്പർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top