മുസ്ലീം സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എല്‍.സി, പ്ലസ് ടു, പരീക്ഷയില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി

വെള്ളാങ്കല്ലൂർ : മുസ്ലീം സര്‍വ്വീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി വെള്ളാങ്കല്ലൂർ യൂണിറ്റിലെ നടവരമ്പ് ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു, പരീക്ഷയില്‍ എഴുപത്തഞ്ചു ശതമാനത്തിൽ കൂടുതൽ മാർക്കോടെ വിജയിച്ച മുസ്ലിം കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ എം.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അബ്‌ദുൾ കരിം മാസ്റ്റർ വിതരണം ചെയ്തു. അനുമോദന ചടങ്ങ് ഗ്രാമപഞ്ചായത്തംഗം ഷമ്മി ജോസഫ് ഉദ്‌ഘാടനം ചെയ്തു.

എം.എസ് എസ് ജില്ലാ പ്രസിഡന്റ് ടി എസ് നിസാമുദിൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ അബ്‌ദുൾ റഹ്‌മാൻ, ട്രഷറർ എം.പി ബഷീർ, സംസ്ഥാന കമ്മിറ്റിയംഗം ഹാരിസ് കെ മുഹമ്മദ്, മുകുന്ദപുരം മേഖല ചെയർമാൻ പി.കെ.എം അഷ്‌റഫ്, സെക്രട്ടറി വി.കെ റാഫി, യുണിറ്റ് പ്രസിഡന്റ് പി.എം ഷുക്കൂർ, ,കുഞ്ഞുമോൻ പുളിക്കൽ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top