കിടപ്പുരോഗികൾക്ക് ഓണക്കിറ്റും നിർദ്ദനരായ വിദ്യാർത്ഥികൾക്ക് ടി.വിയും വിതരണം ചെയ്തു

കല്ലംകുന്ന് : കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തിൽ ബാങ്കിന്‍റെ പരിധിയിലുള്ള കിടപ്പുരോഗികൾക്ക് ഓണക്കിറ്റുകളും നിർദ്ദനരായ വിദ്യാർത്ഥികൾക്ക് ടി.വിയും വിതരണം ചെയ്തു. ഓണകിറ്റുകളുടെ വിതരണോദ്‌ഘാടനം ഇരിങ്ങാലക്കുട ആർദ്രം പാലിയേറ്റീവ് കെയർ ചെയർമാൻ ഉല്ലാസ് കളക്കാട്ട് നിർവ്വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉചിതസുരേഷ് വിദ്യാർത്ഥികൾക്ക് ടി.വി വിതരണം ചെയ്തു.

കൂടാതെ തൊഴിലാളികൾക്കുള്ള ബോണസ്സ് വിതരണം സി പി ഐ (എം) ഏരിയ സെക്രട്ടറി കെ .സി പ്രേമരാജൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.കെ ഗോപി, സി.പി.ഐ (എം) വേളൂക്കര വെസ്റ്റ് ലോക്കൽ സെക്രട്ടറി എൻ.കെ അരവിന്ദാക്ഷൻ മാസ്റ്റർ, സി.പി.ഐ ലോക്കൽ സെക്രട്ടറി ടി.കെ വിക്രമൻ, നടവരമ്പ് ഗവ. സ്കൂൾ പ്രസിഡണ്ട് എം.എ അനിലൻ, ബാങ്ക് വൈ. പ്രസിഡണ്ട് പി.പി പൊറിഞ്ചു, സെക്രട്ടറി സി.കെ ഗണേഷ് എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top