കൂടൽമാണിക്യം ദേവസ്വം കുളങ്ങൾ ഭക്തജനങ്ങൾക്കും പരിസരവാസികൾക്കുമായി തുറന്ന് കൊടുക്കണം – ബി.ജെ.പി.

ഇരിങ്ങാലക്കുട : കോവിഡ് 19ന്‍റെ പേരിൽ കഴിഞ്ഞ കുറെ നാളുകളായി അടച്ചിട്ടിരിക്കുന്ന കൂടൽമാണിക്യം ദേവസ്വം കുളങ്ങൾ ഭക്തജനങ്ങൾക്കും പരിസരവാസികൾക്കുമായി തുറന്ന് കൊടുക്കണമെന്ന് ബി.ജെ.പി ഇരിങ്ങാലക്കുട നഗരസഭ യോഗം ആവശ്യപ്പെട്ടു. ബി ജെ പി മുൻസിപ്പാലിറ്റി പ്രസിഡണ്ടും നഗരസഭ കൗൺസിലറുമായ സന്തോഷ് ബോബൻ യോഗം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര പരിസരത്തുള്ള ഒരു പാട് കുടുംബങ്ങൾ നൂറ്റാണ്ടുകളായി ആശ്രയിക്കുന്ന കുളങ്ങളാണിവ. പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി എന്തോ പറഞ്ഞുവെന്ന് പറഞ്ഞ് ഒരു ദിവസം പെട്ടെന്ന് കുളങ്ങൾ അടക്കുകയായിരുന്നു.

ഇപ്പോൾ ക്ഷേത്രം തുറന്ന് കഴിഞ്ഞീട്ടും കുളത്തിന് ശാപമോക്ഷം ഇല്ലെന്നും കുളങ്ങളും, കുളപടവുകളും പ്രവേശന വഴികളുമെല്ലാം കാട്കയറി നശിച്ച് കഴിഞ്ഞതിനാൽ വൃത്തിയാക്കണമെങ്കിൽ വലിയ പണികൾ വേണമെന്നും സാമ്പത്തിക നേട്ടമുള്ള കാര്യങ്ങളിൽ മാത്രമാണ് ദേവസ്വത്തിന്റെ ശ്രദ്ധഎന്നും ബി.ജെ.പി കുറ്റപ്പെടുത്തി. ഭാരവാഹികളായ സന്തോഷ് കാര്യാടൻ, സത്യദേവ് മൂർക്കനാട് , രാകേഷ് പി.ആർ, അയ്യപ്പദാസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top