

ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ‘ഞങ്ങളുണ്ട്’ എന്ന പരിപാടിയുടെ ഭാഗമായി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിലെ ഡോക്റ്റർമാർക്കും നഴ്സുമാർക്കും ധരിക്കാനുള്ള സർജിക്കൽ ഗൗൺ ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ് ആശുപത്രി ഹെഡ് നേഴ്സ് കെ.എ. മേരിക്ക് കൈമാറി. ബ്ലോക്ക് കമ്മറ്റി അംഗം കെ.കെ.ശ്രീജിത്ത് സന്നിഹിതനായിരുന്നു.
Leave a comment