അഞ്ച് ലിറ്റർ ചാരായവുമായി രണ്ട് പേർ അറസ്റ്റിൽ

ഇരിങ്ങാലക്കുട : തൃശൂർ സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജിജു ജോസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ ജീൻസൈമണിന്‍റെ നേതൃത്വത്തിൽ കാറളം ചെമ്മണ്ട ഭാഗത്ത് നടത്തിയ റെയ്ഡിൽ അഞ്ച് ലിറ്റർ ചാരായവുമായി മുകുന്ദപുരം താലൂക്ക് കാറളം വില്ലേജ് ചെമ്മണ്ട ദേശത്ത് നെല്ലിശ്ശേരി വീട്ടിൽ നന്ദകുമാർ(52 ), മുകുന്ദപുരം താലൂക്ക് കാറളം വില്ലേജ് ചെമ്മണ്ട ദേശത്ത് കോന്നിശ്ശേരി വീട്ടിൽ വിജേന്ദ്രൻ (46) എന്നിവരെ അറസ്റ്റ് ചെയ്തു. സംഘത്തിൽ പിഓ മാരായ ടി.എസ്. സുരേഷ്, സി.എ.സുരേഷ്, ഗ്രേഡ് പി ഓ രാജേഷ് എന്നിവർ പങ്കെടുത്തു

Leave a comment

Top