ഇരിങ്ങാലക്കുട നഗരസഭയിൽ വെള്ളിയാഴ്ച 4 പുതിയ കോവിഡ് പോസിറ്റീവുകൾ,14 പേർ നിലവിൽ ചികിത്സയിൽ, 156 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട നഗരസഭയിൽ വെള്ളിയാഴ്ച 4 പുതിയ കോവിഡ് പോസിറ്റീവുകൾ,14 പേർ നിലവിൽ ചികിത്സയിൽ, 156 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ വെള്ളിയാഴ്ച 4 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. വാർഡ് 10 കുഴിക്കാട്ടുകോണം സ്വദേശി 32 വയസ്സുള്ള പുരുഷൻ, വാർഡ് 11 ലെ പോലീസ് സ്റ്റേഷൻ പരിധിയിൽ 34 വയസ്സുള്ള സ്ത്രീ, വാർഡ് 13 ആസാദ് റോഡിൽ 38 വയസ്സുള്ള പുരുഷൻ, 65 വയസ്സുള്ള സ്ത്രീ എന്നിവർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. നഗരസഭ പരിധിയിൽ ഇപ്പോൾ നിരീക്ഷണത്തിൽ 159 പേരുണ്ട്. കോവിഡ് പോസിറ്റീവായി നിലവിൽ 14 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. 153 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈയിൻ 153 പേരാണ് കഴിയുന്നത്. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 6 പേരും.

Leave a comment

Top