താറാവ് മുട്ടകൾ ചോദിച്ചതിൽ കൊടുക്കാത്തതിലുള്ള വിരോധം വച്ച് താറാവുകളെ വെട്ടി പരിക്കേൽപ്പിച്ച് കൊന്ന കേസിലെ പ്രതി അറസ്റ്റിൽ

ആളൂർ : താറാവുമുട്ടകൾ ചോദിച്ചതിൽ കൊടുക്കാത്തതിലുള്ള വിരോധം വച്ച് ഷർട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന വടിവാൾ എടുത്തു വീശി ഭീകരാന്തരീഷം സൃഷ്ടിച്ച് പൊരുന്നംകുന്നിലുള്ള കൈപ്രമ്പാട്ട് വീട്ടിൽ ജോമിയുടെ എബനെസർ ബ്രീഡിങ് ഫാം ആൻറ് ഹാച്ചറി കെട്ടിടത്തിലേക്ക് ആഗസ്റ്റ് 19 ന് അതിക്രമിച്ചു കയറി വിലകൂടിയ ഇനത്തിൽപെട്ട വിഗോവ സൂപർ എം ബ്രോയ്‌ലർ ഡക്ക് പാറന്റ് ബേർഡുകളായ നിരവധി താറാവുകളെ വെട്ടി മുറിവേൽപ്പിച്ചും 6 താറാവുകളെ വെട്ടി കൊലപ്പെടുത്തിയും മൂന്ന് താറാവുകളെ കവർച്ച ചെയ്തുകൊണ്ടുപോയ ആളൂർ സ്വദേശി നാരായണത്ത് വീട്ടിൽ സനീഷ് (29) , എന്നയാളെ ആളൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം ദിനേശ് കുമാറിന്റെ നിർദ്ദേശാനുസരണം എസ് ഐ സത്യനും പാർട്ടിയും അറസ്റ്റ് ചെയ്തു. പ്രതിയുടെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്. ചാലക്കുടി ജെ എഫ് സി എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ് ഐ മാരായ സൈമൺ, രവി, എസ് സി പി ഓ മാരായ വിനോദ്, ജോബി, പ്രദീപ്, സി പി ഓ സുനിൽ കുമാർ എന്നിവരുണ്ടായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top