എക്സൈസ് നടത്തിയ പരിശോധനയിൽ 1000 ലിറ്റർ വാഷ് കണ്ട് പിടിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എക്സൈസ് റേയ്ഞ്ച് ഇൻസ്പെക്ടർ എം. ആർ. മനോജിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ റേയ്ഞ്ചിലെ സീനിയർ പ്രിവൻറിവ് ഓഫീസർ വിന്നി സിമേതിയുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശോധനയിൽ ചാലക്കുടി താലൂക്കിൽ മറ്റത്തൂർ വില്ലേജിൽ നൂലുവള്ളി ഉപ്പുഴി റോഡിന് സമീപം റബ്ബർ തോട്ടത്തിന് പിന്നിലുള്ള പൊതുകിണിറിന് സമീപം നിന്നും മണ്ണിൽ കുഴിച്ചിട്ട് വളരെ രഹസ്യമായി ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 1000 ലിറ്റർ കൊള്ളുന്ന കറുത്ത പ്ലാസ്റ്റിക് ടാങ്കിൽ സൂക്ഷിച്ചിരുന്ന ചാരായം വാറ്റാൻ പാകപ്പെടുത്തിയ 1000 ലിറ്റർ വാഷ് കണ്ട് പിടിച്ചു.

സംഘത്തിൽ പി.ഒ. വിന്നി സിമേതി, പി ഓ ജോഷി, സി ഇ ഓ ഫാബിൻ, ഡബ്ലിയൂ സിഇഓ രജിത എന്നിവരും ഉണ്ടായിരുന്നു . റേഞ്ചാഫീസിൽ CR – No 57/2020 ആയി രജിസ്റ്റർ ചെയ്ത് പ്രതികളെ കുറിച്ച് അന്വേക്ഷണം ആരംഭിച്ചിട്ടുള്ളതുമാണ്. ഓണം സ്പെഷ്യൽ ഡ്രൈവ്ന്‍റെ ഭാഗമായി റേഞ്ച് പാർട്ടി കൊറോണ ഭീക്ഷണിയുണ്ടെങ്കിലും ശക്തമായ റെയ്ഡുകൾ നടത്തിവരികയാണ്. റേഞ്ച് പരിധിയിലെ രഹസ്യ വിവരങ്ങൾ 9400069596 എന്ന നമ്പറിൽ വിളിച്ചറിയിക്കാവുന്നതാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top