യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതിക്ക് 3 വർഷം കഠിനതടവും 5000 രൂപ പിഴയും

ഇരിങ്ങാലക്കുട : മറ്റത്തൂർ വില്ലേജ് മാങ്കൂറ്റിപാടം ദേശത്ത് പാലത്തറയിൽ അനീഷ് (27) എന്നയാളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലാം പ്രതിയായ മറ്റത്തൂർ വില്ലേജ് കൊരേച്ചാൽ കണമംഗലത്ത് സന്തോഷ് (46) നെ കുറ്റക്കാരനെന്ന് കണ്ട് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കെ ഷൈൻ ഇന്ത്യൻ ശിക്ഷ നിയമം വിവിധ വകുപ്പുകൾ പ്രകാരം 3 വർഷം കഠിനതടവിനും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു.

മാങ്കൂറ്റിപാടം കലിക്കൽ മുത്തി ക്ഷേത്ര ഉത്സവസ്ഥലത്ത് ഉണ്ടായ വഴക്കിനെ തുടർന്നുള്ള മുൻവിരോധം വച്ച് 2014 ഫെബ്രുവരി 23ന് രാത്രി ആക്രമിച്ച കയറി പ്രതികൾ മാരകായുധങ്ങൾ കൊണ്ട് അനീഷ് എന്നയാളെ വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് പ്രതികളെ ശിക്ഷിച്ചത്, കൊടകര പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും13 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി ജെ ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, ദിനൽ, അർജുൻ കെ എസ് എന്നിവർ ഹാജരായി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top