കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ആംബുലൻസ് ജീവനക്കാർക്ക് കുടിവെള്ള വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെട്ടിട്ടുള്ള ആംബുലൻസ് ജീവനക്കാർക്ക് ഡി.വൈ.എഫ്.ഐ മാപ്രാണം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കുടിവെള്ള വിതരണോദ്ഘാടനം ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിൻ സെക്രട്ടറി വി എച്ച് വിജീഷ് നിർവഹിച്ചു. രോഗ ബാധിത പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്കിടയിൽ കടകളിൽ നിന്നും കുടിവെള്ളം വാങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ കുടിവെള്ള വിതരണം നടത്തിയത്. മാപ്രാണം മേഖലാ സെക്രട്ടറി കെ ഡി യദു ബ്ലോക്ക് കമ്മിറ്റി അംഗം വർഷ വേണു എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top