ചിങ്ങം 1- കർഷക വന്ദനദിനം: 300 കർഷകരെ ആദരിച്ച് ബി.ജെ.പി

ഇരിങ്ങാലക്കുട : ചിങ്ങം 1, കർഷക വന്ദന ദിനത്തിൽ ബി.ജെ.പി കർഷകമോർച്ച, ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ കർഷകരെ ആദരിക്കുന്ന പരിപാടികളുടെ ഉദ്‌ഘാടനം ബി ജെ പി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട പൊറത്തിശേരിയിലെ കർഷകരെ ആദരിച്ചു കൊണ്ട് നിർവ്വഹിച്ചു. ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, കർഷക മോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുഭീഷ് പി എസ്, മണ്ഡലം വൈസ് പ്രസിഡണ്ടുമാർ വിജയൻ പാറേക്കാട്ട്, ചന്ദ്രൻ അമ്പാട്ട്, മുനിസിപ്പൽ ജനറൽ സെക്രട്ടറി എൻ വി സുരേഷ്, മണ്ഡലം കമ്മറ്റിയംഗം സുശിതാംബരൻ, നന്ദൻ മാസ്റ്റർ, ഷാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ പഞ്ചായത്തുകളിലായി കർഷക മോർച്ച മണ്ഡലം ഭാരവാഹികൾ, പാർട്ടി ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top