കേരള ബ്രാഹ്മണസഭ പതാകദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കേരള ബ്രാഹ്മണ സഭയുടെ സ്ഥാപക ദിനവും, സുവർണ ജുബിലി ആഘോഷത്തിനോടനുബന്ധിച്ചും ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ പതാക ദിനം ആചരിച്ചു. സെക്രട്ടറി ആർ സുബ്രമണ്യൻ പതാക ഉയർത്തി. ഉപസഭ വൈസ് പ്രസിഡന്റ് എൽ രമേഷ് ചൊല്ലികൊടുത്ത പ്രതിജ്ഞ അംഗങ്ങൾ ഏറ്റു ചൊല്ലി.

കേരളത്തിലെ തമിഴ് ബ്രാഹ്മണരുടെ താല്പര്യ സംരക്ഷണത്തിനായി, കേരള ബ്രാഹ്മണ സഭയുടെ കീഴിൽ ഒറ്റക്കെട്ടായി നിന്നുകൊണ്ട്, ബ്രാഹ്മണ സംസ്ക്കാരം നിലനിർത്തുന്നതിനായും, സമുദായാംഗങ്ങളുടെ നന്മയ്ക്കായും പരിശ്രമിക്കുമെന്നും, ‘ലോകാ: സമസ്താ: സുഖിനോ ഭവന്തു’ എന്ന സഭയുടെ ആപ്തവാക്യം അന്വർത്ഥമാക്കും വിധം, ഭാരതദേശത്തിൻ്റെ ഉന്നമനത്തിനും, യശസ്സിനുമായി പ്രവർത്തിക്കുമെന്നും അംഗങ്ങൾ പ്രതിജ്ഞ എടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top