ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ കോവിഡ് വ്യാപനം മൂർച്ഛിച്ചതിനെത്തുടർന്ന് ഭക്തജനങ്ങൾക്ക് പ്രവേശനം നിയന്ത്രിച്ചിരുന്ന ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ചിങ്ങം 1 മുതൽ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വീണ്ടും പ്രവേശനം അനുവദിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ ക്ഷേത്രത്തിൽ ഭക്തജനങ്ങൾ എത്തിത്തുടങ്ങി. കോവിഡ് 19ന്‍റെ വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ജൂൺ 14 നാണ് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണം അവസാനമായി ഏർപ്പെടുത്തിയത്.

ഒരേ സമയം 5 പേർക്ക് മാത്രമേ ദർശനസൗകര്യം ഉണ്ടാകു. കിഴക്കേ നടയിലൂടെ തെർമൽ സ്കാനിങ്ങിനു ശേഷം മാത്രമാണ് പ്രവേശനം. 65 വയസിനു മുകളിലും 10 വയസിനു താഴെയുള്ളവർക്കും പ്രവേശനം ഉണ്ടാകില്ല. ദർശന സമയത്തിനും മാറ്റമുണ്ട്. രാവിലെ നാലുമണി മുതൽ ഏഴര വരെയും, വൈകീട്ട് അഞ്ചര മുതൽ ഏഴര വരെ. ചോറൂണ്, തുലാഭാരം എന്നി വഴിപാടുകൾ ഈ കാലഘട്ടത്തിൽ ഉണ്ടാകില്ല. ദർശനത്തിനു വരുന്നവർ പൂർണ്ണ വിലാസവും ടെലിഫോൺ നമ്പറും രെജിസ്റ്ററിൽ രേഖപ്പെടുത്തണം. മാസ്കും സാനിറ്റിസറും നിർബന്ധമാണ്.പ്രസാദം ഈ കാലയളവിൽ മേൽശാന്തി കൊടുക്കുന്നതല്ല . പുറത്തുനിന്നു കൊണ്ടുവരുന്ന പൂജ സാധനങ്ങൾ ഇവിടെ വഴിപാടായി സ്വീകരിക്കുന്നതല്ല. തന്ത്രിമാർക്കും മേൽശാന്തിമാർക്കും വയസു നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top