കൂടൽമാണിക്യം കിഴക്കേ ഗോപുരം ചെമ്പോല പൊതിയുന്നതിനുള്ള ധാരണ പത്രം കൈമാറി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കിഴക്കേ ഗോപുരം ചെമ്പോല പൊതിയുന്നതിനുള്ള ധാരണ പത്രം ഐ.സി.എൽ ഗ്രൂപ്പ് സി.എം.ഡി കെ. ജി. അനിൽകുമാർ ദേവസ്വം അധികൃതർക്ക് കൈമാറി. 6 മാസത്തോളം നീണ്ടു നിൽക്കുന്ന ഈ പണികൾക്ക് ഏകദേശം 50 ലക്ഷം മുതൽ 60 ലക്ഷം വരെ ചിലവ് വരും. സംഗമേശ്വര ഭക്തനായ കെ. ജി. അനിൽകുമാർ ആണ് പൂർണ്ണമായും സ്പോൺസർ ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചിങ്ങം 1ന് കിഴക്കേ ഗോപുരനടയിൽ നടന്ന ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ദേവസ്വം പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top