ഇരിങ്ങാലക്കുട നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും നിലവിലെ എല്ലാ കണ്ടെയ്ൻമെൻ്റ് സോൺ വാർഡുകളിലും നിയന്ത്രണങ്ങൾ തുടരും

ഇരിങ്ങാലക്കുട നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും നിലവിലെ എല്ലാ കണ്ടെയ്ൻമെൻ്റ് സോൺ വാർഡുകളിലും നിയന്ത്രണങ്ങൾ തുടരും

രോഗവ്യാപന സാധ്യത കുറയാത്ത സാഹചര്യത്തിൽ ഇരിങ്ങാലക്കുട നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും താഴെപ്പറയുന്ന വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണിൽ ഇളവുകളില്ലാതെ തുടരുമെന്ന് കളക്ടർ ഞായറാഴ്ച അറിയിച്ചു. ഇരിങ്ങാലക്കുട നഗരസഭയിലെ 14, 21, 24, 26, 27, 28, 29, 30,31 വാർഡുകളും, മുരിയാട് ഗ്രാമപഞ്ചായത്തിലെ 6,9,16 (ആനന്ദപുരം വില്ലേജിൽ വരുന്ന ഭാഗങ്ങൾ ഒഴികെ), വേളൂക്കര പഞ്ചായത്തിലെ മൂന്നാം വാർഡ്, നാലാം വാർഡിലെ അംബേദ്കർ കോളനി ഭാഗം, പടിയൂർ പഞ്ചായത്തിലെ 1,7, 8 വാർഡ്, ആളൂർ പഞ്ചായത്തിലെ 1,10,15 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണിൽ തുടരും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top