കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് വാർഡുകൾ ഒഴിവാക്കി

ഇരിങ്ങാലക്കുട നഗരസഭ വാർഡ് 26 കലാനിലയം,
27 ചേലൂർകാവ്,
28 പൂച്ചക്കുളം,
29 കെ.എസ്.ആർ.ടി.സി, 30 കൊരുമ്പിശ്ശേരി എന്നിവ ഒഴിവാക്കി

ഇരിങ്ങാലക്കുട : കോവിഡ് രോഗവ്യാപന സാധ്യത കുറഞ്ഞ സാഹചര്യത്തിൽ താഴെപ്പറയുന്ന വാർഡുകൾ തിങ്കളാഴ്ച കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി. ഇരിങ്ങാലക്കുട നഗരസഭ വാർഡ് 26 ഉണ്ണായിവാരിയർ കലാനിലയം, 27 ചേലൂർകാവ്, 28 പൂച്ചക്കുളം, 29 കെ.എസ്.ആർ.ടി.സി, 30 കൊരുമ്പിശ്ശേരി എന്നിവയാണ് ഒഴിവാക്കിയത്.

ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് 14 ഗാന്ധിഗ്രാം, 21 കനാൽ ബേസ്, 24 ബസ് സ്റ്റാൻഡ്, 31 കാരുകുളങ്ങര, പടിയൂർ ഗ്രാമ പഞ്ചായത്തിലെ 1,7, 8 വാർഡുകൾ, ആളൂർ ഗ്രാമ പഞ്ചായത്തിലെ 1 10 15 വാർഡുകൾ, വേളൂക്കര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ്, നാലാം വാർഡിലെ അംബേദ്കർ കോളനി ഭാഗം, മുരിയാട് ഗ്രാമപഞ്ചായത്തിലെ 3,9,16 വാർഡ് (ആനന്ദപുരം വില്ലേജിൽ വരുന്ന ഭാഗങ്ങൾ ഒഴികെ) എന്നിവിടങ്ങളിൽ രോഗവ്യാപന സാധ്യത കുറയാത്തതിനാൽ കണ്ടെയ്ൻമെൻ്റ് നിയന്ത്രണങ്ങൾ തുടരും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top