പ്രശസ്ത കൊമ്പ് കലാകാരൻ തൃക്കൂർ സജിയുടെ ചികിത്സാ സഹായനിധിയിലേയ്ക്ക് പല്ലാവ്വൂർ- തൃപ്പേക്കുളം വാദ്യ ആസ്വാദക സമിതി ധനസഹായം നൽകി

ഇരിങ്ങാലക്കുട : കരൾരോഗ ചികിൽസയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്ന പ്രശസ്ത കൊമ്പ് കലാകാരൻ തൃക്കൂർ സജിയുടെ ചികിത്സാ സഹായനിധിയിലേയ്ക്ക്‌ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന പല്ലാവ്വൂർ-തൃപ്പേക്കുളം വാദ്യ ആസ്വാദക സമിതി അംഗങ്ങൾ സമാഹരിച്ച ഒന്നര ലക്ഷം രൂപയുടെ ചെക്ക്, സമിതി പ്രസിഡന്റ് കലാമണ്ഡലം ശിവദാസിൽ നിന്നും ചികിത്സാ സഹായ നിധി ചെയർമാൻ മുരളി ഹരിതം ഏറ്റു വാങ്ങി. പല്ലാവൂർ സമിതി സെക്രട്ടറി അജയ് മേനോൻ, ട്രഷറർ രാജേന്ദ്ര വർമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ ഗോപകുമാർ, രാജപ്പൻ, ശ്രീജിത്ത്, അനിൽ, ദീപക്, അരുൺ വാരിയർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
കരൾരോഗ ചികിൽസയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്ന പ്രശസ്ത കൊമ്പ് കലാകാരൻ തൃക്കൂർ സജിയുടെ ചികിത്സാ സഹായനിധി Bank Account Details :Name : Ajithakumari Account No : 001204100002581 Bank : Dhanalakshmi Bank Branch : Irinjalakuda IFSC : DLXB0000012


Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top