വാർഡ് മൊത്തം അടച്ചു കെട്ടുന്നതിന് പകരം പ്രശ്നബാധിത പ്രദേശത്ത് മാത്രം നിയന്ത്രണം വരുത്തുകയും വാർഡിലെ ബാക്കി ഭാഗങ്ങളിൽ നിയന്ത്രണം ഒഴിവാക്കുകയും വേണം- ബി.ജെ.പി

വാർഡ് മൊത്തം അടച്ചു കെട്ടുന്നതിന് പകരം പ്രശ്നബാധിത പ്രദേശത്ത് മാത്രം നിയന്ത്രണം വരുത്തുകയും വാർഡിലെ ബാക്കി ഭാഗങ്ങളിൽ നിയന്ത്രണം ഒഴിവാക്കുകയും വേണം- ബി ജെ പി

ഇരിങ്ങാലക്കുട : മുഖ്യമന്ത്രി പ്രഖ്യാപിച്ച മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ക്വറൻറയിൻ ലോക് ഡൗൺ നിയമങ്ങൾ ക്രമീകരിക്കണമെന്ന് ബി.ജെ.പി മുൻസിപ്പാലിറ്റി കമ്മറ്റി യോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ചു. മുൻസിപ്പൽ കമ്മറ്റി പ്രസിഡണ്ട് നഗരസഭ കൗൺസിലർ സന്തോഷ് ബോബൻ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭയിൽ 4 ദിവസത്തിനുള്ളിൽ 24-ാം വാർഡിൽ 2 കോറോണ പോസറ്റിവ് കേസുകളും 13-ാം വാർഡിൽ 1 കേസുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 24-ാം വാർഡ് ബസ് സ്റ്റാന്റ് വാർഡാണ്. ഈ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ആ വാർഡിന്റെ വടക്കേ അറ്റമായ സിവിൽ സ്റ്റേഷൻ പരിസരത്താണ്. ഈ വാർഡ് മൊത്തം അടച്ചു കെട്ടുന്നതിന് പകരം പ്രശ്നബാധിത പ്രദേശത്ത് മാത്രം നിയന്ത്രണം വരുത്തുകയും വാർഡിലെ ബാക്കി ഭാഗങ്ങളിൽ നിയന്ത്രണം ഒഴിവാക്കുകയും വേണം. ഇതാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് കാതൽ.

ബസ് സ്റ്റാന്റ് നഗര കേന്ദ്രീകൃതമായ 24, 26 വാർഡുകളിൽ ഉദ്ദേശം 300ൽ അധികം എല്ലാ കച്ചവട സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണെന്നും, ഇവിടെയൊക്കെ ജോലി ചെയ്യുന്ന നിരവധി തൊഴിലാളി കുടുബങ്ങൾ പട്ടിണിയിലാണ്. കൊറോണ നിയമങ്ങൾ പാലിച്ച് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുവാൻ വ്യാപാരികളും സന്നദ്ധമാണെന്നും. ഈ സഹചര്യത്തിൽ പട്ടണത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കണമെന്നും ബി.ജെ.പി. യോഗത്തിൽ ആവശ്യപ്പെട്ടു. യോഗത്തിൽ സന്തോഷ് കാര്യാടൻ, സത്യദേവ് മൂർക്കനാട്, രാഗേഷ് പി.ആർ, അയ്യപ്പദാസ് വി.കെ.എന്നിവർ പ്രസംഗിച്ചു.

Leave a comment

Top