ഇരിങ്ങാലക്കുട നഗരസഭയിലെ 16,19,20,22 വാർഡുകളും മുരിയാട് പഞ്ചായത്തിലെ വാർഡ് 16, കാറളം ഗ്രാമപഞ്ചായത്ത് വാർഡ് 4 എന്നിവ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിൽ നഗരസഭയിലെ 16,19,20,22 വാർഡുകളും, മുരിയാട് പഞ്ചായത്തിലെ വാർഡ് 16 കാറളം ഗ്രാമപഞ്ചായത്ത് വാർഡ് 4 എന്നിവ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കി ജില്ലാ കളക്ടർ ശനിയാഴ്ച ഉത്തരവിറക്കി.

കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവായ വാർഡുകൾ

ഇരിങ്ങാലക്കുട നഗരസഭയിൽ വാർഡ് 16 (താലൂക്ക് ആശുപത്രി), വാർഡ് 19 (മാർക്കറ്റ്), വാർഡ് 20 (കോളനി), വാർഡ് 22 (മുൻസിപ്പൽ ഓഫീസ്). മുരിയാട് പഞ്ചായത്തിൽ വാർഡ് 16 (കപ്പാറ). കാറളം പഞ്ചായത്തിലെ വാർഡ് 4 (ചെമ്മണ്ട)

ഇരിങ്ങാലക്കുട നഗരസഭയിൽ കണ്ടെയ്ൻമെൻറ് സോൺ നിലനിൽക്കുന്ന വാർഡുകൾ
വാർഡ് 14 ഗാന്ധിഗ്രാം, വാർഡ് 21 കനാൽ ബേസ് , വാർഡ് 24 ബസ് സ്റ്റാൻഡ് , വാർഡ് 26 ഉണ്ണായിവാര്യർ കലാനിലയം,വാർഡ് 27 ചേലൂർകാവ്‌, വാർഡ് 28 പൂച്ചക്കുളം,വാർഡ് 29 കെഎസ്‌ആർടിസി, വാർഡ് 30 കൊരുമ്പിശ്ശേരി, വാർഡ് 31 കാരുകുളങ്ങര


.

Leave a comment

Top