ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം സാങ്കേതിക മികവോടെ വെർച്വൽ പ്ലാറ്റ് ഫോമിൽ സംഘടിപ്പിച്ചു

ആനന്ദപുരം : ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്‌കൂൾ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം സ്‌കൂൾ ഹെഡ്മിസ്ട്രസ് പി കെ ബേബിമോൾ ദേശീയപതാക ഉയർത്തികൊണ്ട് സാങ്കേതിക മികവോടെ വെർച്വൽ പ്ലാറ്റ് ഫോമിൽ സംഘടിപ്പിച്ചു. സ്‌കൂൾ അങ്കണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ. പി ടി എ വൈസ് പ്രസിഡണ്ട് കെ കെ സന്തോഷ്, മാനേജ്‍മെൻറ് പ്രതിനിധി എ എൻ അനൂപ്, സ്റ്റാഫ് സെക്രട്ടറി കെ ആർ ശശികുമാർ, കായികാദ്ധ്യാപൻ ജോളി ആന്റോ, അദ്ധ്യാപകരായ സിജോ ജോസ്, ബിജു ബി, ബിനു ജി കുട്ടി, അനിൽകുമാർ ടി, ഹരി ഇ പി, സന്ദീപ് എസ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഫേസ്ബുക്ക് ലൈവ് സ്ട്രീമിങ്ങിലൂടെ ഈ ചടങ്ങ് വിദ്യാർഥികളിലേക്കെത്തിക്കുകയായിരുന്നു.
തുടർന്നു ഗൂഗിൾ മീറ്റിലൂടെ സ്വാതന്ത്ര്യദിന സന്ദേശം ഹോം ക്വാറൻ്റെയിനിൽ കഴിയുന്ന സ്‌കൂൾ പ്രിൻസിപ്പൽ ബി സജീവ് നൽകി. പ്രധാന അദ്ധ്യാപിക പി കെ ബേബിമോൾ , മാനേജ്‍മെൻറ് പ്രതിനിധി എ എൻ നീലകണ്ഠൻ നമ്പൂതിരി ,ഹോം ക്വാറൻ്റെയിനിലുള്ള പി ടി എ പ്രസിഡണ്ട് എം എ മോഹൻദാസ് , എന്നിവരും സ്വന്ത്രന്ത്യദിന സന്ദേശം നൽകി . തുടർന്നു ദേശീയോദ്ഗ്രഥന സന്ദേശം ഉൾകൊള്ളുന്ന വിവിധതരം പരിപാടികൾ വിദ്യാർഥികൾ ഗൂഗിൾ മീറ്റിലൂടെ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി കെ ആർ ശശികുമാർ മോഡറേറ്ററായി. ഗൂഗിൾ ഫോമിൻ്റെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പ്രശ്നോത്തരിയും സംഘടിപ്പിച്ചു .

കോവിഡ് രോഗവ്യാപനസാഹചര്യം മൂലമുണ്ടായ പരിമിതികളെ മറികടന്ന് സാങ്കേതികമികവിൻ്റെ സഹായത്തോടെ ദേശീയതയുടെ മൂല്യങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്നതായിരുന്നു ഇത്തരമൊരു വിർച്യുൽ രീതിയിൽ സംഘടിപ്പിച്ചതിൻ്റെ ലക്ഷ്യം. എണ്ണൂറോളം വിദ്യാർഥികൾ വിവിധ വെർച്വൽ പ്ലാറ്റുഫോമുകളിലൂടെ സ്വാതന്ത്യ ദിനാഘോഷത്തിൻ്റെ ഭാഗമായി. കോവിഡ് വിലക്കുകൾക്കു സ്വാതന്ത്യ്രദിനാഘോഷത്തെയും സർഗാത്മകതക്കും വിലങ്ങുതടിയാവാനാവില്ല എന്ന് അടിവരയിടുന്നതായിരുന്നു ഈ വിർച്യുൽ ദിനാഘോഷം

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top