തൃശൂർ ജില്ലയിൽ ശനിയാഴ്ച 85പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,77 പേർക്ക് സമ്പര്‍ക്കത്തിലൂടെ, 63 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1608 പേർക്ക് രോഗം, 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 112പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ശനിയാഴ്ച 85പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,77 പേർക്ക് സമ്പര്‍ക്കത്തിലൂടെ, 63 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1608 പേർക്ക് രോഗം, 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 112പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

തൃശൂർ ജില്ലയിൽ ശനിയാഴ്ച 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.77പേർക്ക് സമ്പര്‍ക്കത്തിലൂടെ. ഇതിൽ 63 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1608 പേർക്ക് രോഗം സ്ഥിരീകരിച്ചു, ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 31 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 803 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് 7 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ സംസ്ഥാനത്ത് മരണം 146

24 മണിക്കൂറിനിടെ 32108 സാമ്പിളുകൾ പരിശോധിച്ചു.160169 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് മാത്രം 1859 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംസ്ഥാനത്ത് ആകെ 14891 പേർ ചികിത്സയിൽ കഴിയുന്നു.

7 കോവിഡ് മരണങ്ങൾ ഇന്ന് സ്ഥിരീകരിച്ചു. അഞ്ചുതെങ്ങു സ്വദേശി ജൂഡി (69), കുണ്ടറ സ്വദേശി ഫിലോമിന (70), ആലുവ സ്വദേശി സതി വാസുദേവ് (64) ,കാസർകോഡ് സ്വദേശി അസീസ് ഡിസൂസ (81), വട്ടപ്പറമ്പ് സ്വദേശി എം ഡി ദേവസി (75) , അയിര ചെങ്കവിള സ്വദേശി രവി (58),പൂന്തുറ സ്വദേശി ലക്ഷ്മിക്കുട്ടി (69) എന്നിവരാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്ന കോവിഡ് മരണങ്ങൾ

ഇന്ന് സംസ്ഥാനത്ത് ആകെ 1608 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള39പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 91പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.


Leave a comment

Top