സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് ഇരിങ്ങാലക്കുട ഗവൺമെന്‍റ് ജനറൽ ഹോസ്പിറ്റലിലേക്ക് പ്രിന്‍റർ സ്കാനർ നൽകി

ഇരിങ്ങാലക്കുട : എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക്, ഇരിങ്ങാലക്കുട ഗവൺമെന്‍റ് ജനറൽ ഹോസ്പിറ്റലിലേക്ക് നൽകിയ പ്രിന്‍റർ സ്കാനർ കോപ്പി 3 ഇൻ വൺ മെഷീൻ, ആശുപത്രി സൂപ്രണ്ട് മിനി മോൾക്ക് സമർപ്പിച്ചു. ചടങ്ങിൽ എസ്‌ വി ഓ . രാജീവ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്, ബാങ്ക് സെക്രട്ടറി ഗണേഷ് കുമാർ, നീതി ഫാർമസിസ്റ്റ് ജിനൻ, ഗവൺമെന്‍റ് ഹോസ്പിറ്റൽ ഫർമസിസ്റ്റുകളായ ദീപ, രാധിക എന്നിവരും സന്നിഹിതരായിരുന്നു.

Leave a comment

Top