തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 80 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,68 പേർക്ക് സമ്പര്‍ക്കത്തിലൂടെ, 53 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1569 പേർക്ക് രോഗം, 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 80 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,68 പേർക്ക് സമ്പര്‍ക്കത്തിലൂടെ, 53 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1569 പേർക്ക് രോഗം, 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 80 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.68 പേർക്ക് സമ്പര്‍ക്കത്തിലൂടെ. ഇതിൽ 53 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1569 പേർക്ക് രോഗം സ്ഥിരീകരിച്ചു, ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1304 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് 10 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ സംസ്ഥാനത്ത് മരണം 139

ഇന്ന് 24 മണിക്കൂറിനിടെ 31738 സാമ്പിളുകൾ പരിശോധിച്ചു.155025 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് മാത്രം 1479 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംസ്ഥാനത്ത് ആകെ 14094 പേർ ചികിത്സയിൽ കഴിയുന്നു. 26996 പേർ ഇതുവരെ സംസ്ഥാനത്ത് രോഗമുക്തി നേടിയിട്ടുണ്ട്.

ഇന്ന് സംസ്ഥാനത്ത് ആകെ 1569 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള101പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് ആകെ പത്ത് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കടുങ്ങനല്ലൂർ സ്വദേശി ലക്ഷ്മി (74), വള്ളക്കടവ് സ്വദേശി നിർമ്മല (65), വിതുര സ്വദേശി ഷേർളി (62), പെരിന്തൽമണ്ണ സ്വദേശി മൊയ്‌ദുപ്പ (82),തിരുവനന്തപുരം സ്വദേശി ലളിത (70), മാധവപൂരം സ്വദേശി നരേന്ദ്രൻ (60), നോർത്ത് പറവൂർ സ്വദേശി തങ്കപ്പൻ (78), പൗണ്ടുകടവ് സ്വദേശി സ്റ്റന്സിലാസ് (80) അരിമ്പൂർ സ്വദേശി ജോർജ്ജ് (65), ഫോർട്ട് കൊച്ചി സ്വദേശി റുഖിയ (60) എന്നി കോവിഡ് മരങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 300 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 173 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേർക്കും സമ്പർക്കത്തിലൂടെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.


Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top