ഇരിങ്ങാലക്കുട ശാന്തിനികേതൻ കിന്‍റർഗാർട്ടൻ പ്രീ കെ ജി, എൽ. കെ.ജി അഡ്മിഷൻ 15 മുതൽ, പ്രവേശനത്തിന് ഡൊണേഷൻ നൽകേണ്ടതില്ല

ഇരിങ്ങാലക്കുട : കളികളിലൂടെയും കഥകളിലൂടെയും പാട്ടുകളിലൂടെയും കുഞ്ഞുങ്ങളുടെ ചിന്തകളെയും ഭാവനകളെയും ഉണർത്തുകയും അവരിലെ ശാരീരികവും മാനസികവും ബുദ്ധിപരവും സാമൂഹികവുമായ വളർച്ചയ്ക്ക് ഉതകുന്ന രീതിയിലുള്ള നല്ല ശീലങ്ങളും അറിവുകളും ജീവിത മൂല്യങ്ങളും പകർന്നു നല്കി കുട്ടികളിലെ വൈവിധ്യമാർന്ന കഴിവുകൾ വികസിപ്പിക്കുകയും ചെയ്തു കൊണ്ട് പ്രവർത്തിക്കുന്ന ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ കിൻറർഗാർട്ടൻ 2021 –22 വർഷത്തേക്കുള്ള പ്രീ കെ ജി, എൽ. കെ.ജി അഡ്മിഷൻ ആഗസ്റ്റ് 15 മുതൽ ആരംഭിക്കുന്നു.

അഡ്മിഷൻ രീതികൾ :
ഓൺലൈൻ വഴി : https://forms.gle/ZeDov3RAe33yP8u69 എന്ന ലിങ്ക് വഴിയോ, www.santhinikethan.com എന്ന വെബ് സൈറ്റിൽ നിന്നും അഡ്മിഷൻ ഫോം ഡൗൺലോഡ് ചെയ്തും,
ഇമെയിൽ : santhinikethanschoolijk@gmail.com, gpn935635@gmail.com, principal@santhinikethan.com എന്നി ഇമെയിലുകൾ വഴിയോ , ഫോൺ വഴി നേരിട്ട് ഓഫീസുമായോ പ്രിൻസിപ്പലുമായോ ബന്ധപ്പെട്ടും രക്ഷിതാക്കൾക്ക് കുട്ടികളുടെ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ബന്ധപ്പെടേണ്ട നമ്പരുകൾ : പ്രിൻസിപ്പൽ – 9496213815, ഓഫീസ് – 97456 93215, 95397 89459


Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top