തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,73 പേർക്ക് സമ്പര്‍ക്കത്തിലൂടെ,7 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല, 47 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1564 പേർക്ക് രോഗം, 1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 98 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,73 പേർക്ക് സമ്പര്‍ക്കത്തിലൂടെ,7 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല, 47 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1564 പേർക്ക് രോഗം, 1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 98 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 75 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.73 പേർക്ക് സമ്പര്‍ക്കത്തിലൂടെ. ഇതിൽ 47 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1564 പേർക്ക് രോഗം സ്ഥിരീകരിച്ചു, ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 100 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 98 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗം സ്ഥിരീകരിച്ചവരിൽ തൃശൂർ മെഡിക്കൽ കോളേജിലെ 15 ആരോഗ്യപ്രവർത്തകർ ഉൾപ്പെടുന്നു.

ഇന്ന് 3 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഓഗസ്ററ് 7 ന് മരിച്ച തിരുവനന്തപുരം മുക്കോല സ്വദേശി ലിസി സാജൻ(56 ), ഓഗസ്ററ് 8 ന് മരിച്ച കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണൻ (80) തിങ്കളാഴ്ച മരിച്ച മലപ്പുറം സ്വദേശി അബ്‌ദുൾ റഹ്മാൻ ,എന്നി കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

ഇന്ന് സംസ്ഥാനത്ത് ആകെ 1564 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 434 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 202 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 202 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് 1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 428 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 43 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 71 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 109 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 73 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 19 പേർക്കും സമ്പർക്കത്തിലൂടെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top