നടവരമ്പ് അംബേദ്കർ കോളനിയിൽ ഡി.വൈ.എഫ്.ഐ ബിസ്കറ്റ് കിറ്റുകൾ വിതരണം ചെയ്തു

നടവരമ്പ് : നടവരമ്പ് വേളൂക്കര ഗ്രാമപഞ്ചായത്തിലെ അബേദ്കർ കോളനി സ്ഥിതി ചെയ്യുന്ന മൂന്നാം വാർഡിൽ കോവിഡ് 19 വ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ കളക്ടർ കണ്ടൈൻമെന്‍റ് സോൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അബേദ്കർ കോളനിയിലെയും ലക്ഷംവീട് കോളനിയിലെയും മുഴുവൻ കുടുംബങ്ങളിലേക്കും ഡി.വൈ.എഫ്.ഐ വേളൂക്കര വെസ്റ്റ്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിസ്കറ്റ് കിറ്റുകൾ വിതരണം ചെയ്യുന്നതിന്‍റെ ഉദ്‌ഘാടനം ഡി.വൈ.എഫ്.ഐ തൃശ്ശൂർ ജില്ലാകമ്മിറ്റി അംഗം വി എ അനീഷ് നിർവഹിച്ചു .

സർക്കാരിന്‍റെ റേഷൻ ധാന്യങ്ങളും വിദ്യാത്ഥികൾക്കുള്ള പലവ്യഞ്ജനകിറ്റുകളും ലഭിച്ചിരുന്നെങ്കിലും ദിവസങ്ങളായി ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്തതുകൊണ്ട് കുട്ടികൾക്ക് ആവശ്യമുള്ള ലഘുഭക്ഷണത്തിന്‍റെ അപര്യാപ്തത പ്രദേശത്ത് നിലനിൽക്കുന്നത് മനസിലാക്കിയാണ് ഡി.വൈ.എഫ്.ഐ ബിസ്ക്കറ്റ് ചലഞ്ചു ഏറ്റെടുത്തത്. സുമനസുകളുടെ സഹായത്തോടെ 154 കിറ്റുകളിലായി 1047 പാക്കറ്റ് ബിസ്കറ്റുകൾ ആണ് വിതരണം ചെയ്തത്. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ ജോയിന്‍റ് സെക്രട്ടറി വി എച്ച് വിജീഷ് ,സി.പി.ഐ.എംലോക്കൽ കമ്മിറ്റി അംഗം ജയലക്ഷ്മി ജയൻ, ബ്രാഞ്ച് സെക്രട്ടറി ടി എ സുരേഷ്, മേഖല സെക്രട്ടറി കെ എസ് സുമിത്ത്, പ്രസിഡന്‍റ് എം കെ അജീഷ്, ട്രഷറർ കെ ബി വിജേഷ്, അക്ഷയ്, വിവേക് എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top