തൃശൂർ ജില്ലയിൽ ചൊവാഴ്ച 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,28 പേർക്ക് സമ്പര്‍ക്കത്തിലൂടെ,68 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1417 പേർക്ക് രോഗം, 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 105 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

തൃശൂർ ജില്ലയിൽ ചൊവാഴ്ച 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,28 പേർക്ക് സമ്പര്‍ക്കത്തിലൂടെ,68 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1417 പേർക്ക് രോഗം, 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 105 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

തൃശൂർ ജില്ലയിൽ ചൊവാഴ്ച 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.30 പേർക്ക് സമ്പര്‍ക്കത്തിലൂടെ. 60 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1417 പേർക്ക് രോഗം സ്ഥിരീകരിച്ചു, ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 72 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 105 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1426 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 35 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 5 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലായൻ 68), വലിയതുറ സ്വദേശി മണിയൻ (80), വെള്ളനാട് സ്വദേശി പ്രേമ (52), കണ്ണൂർ കൊളനാട് സ്വദേശി കുമ്പയ മാറാടി(75), എറണാകുളം ചെല്ലാനം സ്വദേശി റീത്താ ചാൾസ് (87) എന്നി മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

ഇന്ന് സംസ്ഥാനത്ത് ആകെ 1417 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 297 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള25 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 141 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള158 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള147 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 32പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top