കണ്ടെയ്ൻമെൻ്റ് സോണിൽ ഉൾപ്പെട്ട ഇരിങ്ങാലക്കുട നഗരസഭയിലെ എല്ലാ വാർഡുകളിലെയും സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് നഗരസഭ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി

ഇരിങ്ങാലക്കുട : കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിലേക്ക് തിരിച്ചെത്തിയ ഇരിങ്ങാലക്കുട നഗരസഭയിലെ എല്ലാ വാർഡുകളിലെയും സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് നഗരസഭ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. ഗ്രോസറി ഷോപ്പ്, പച്ചക്കറി കടകൾ, ബേക്കറി എന്നിവ രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കുന്നതാണ്. സൂപ്പർ മാർക്കറ്റുകൾക്ക് ഹോം ഡെലിവറി നടത്താവുന്നതാണ്, ഹോട്ടലുകൾ ഹോം ഡെലിവറി മാത്രമേ പാടുള്ളൂ. മത്സ്യ-മാംസ വ്യാപാരങ്ങൾ അനുവദനീയമല്ല. ബാങ്കുകൾ ഉച്ചയ്ക്ക് 2 മണി വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കുന്നതാണ്. മാർക്കറ്റിൽ മൊത്തവ്യാപാരം മാത്രമേ പാടുള്ളൂ ചില്ലറ വ്യാപാരം അനുവദനീയമല്ല. മെഡിക്കൽ ഷോപ്പുകൾ പ്രവർത്തിക്കാം.

ഒരു സ്ഥാപനത്തിൽ മൂന്നിൽ കൂടുതൽ പേരെ ഒരേ സമയം പ്രവേശിപ്പിക്കുന്നതല്ല. അകലം പാലിക്കേണ്ടതാണ്, നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്, സ്ഥാപനത്തിൽ എത്തുന്നവരുടെ പേര്, ഫോൺ നമ്പർ സഹിതം ഉള്ള രജിസ്റ്റർ സ്ഥാപന ഉടമ സൂക്ഷിക്കേണ്ടതാണ്. പെട്രോൾ പമ്പുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കുന്നതാണ് എന്നും ഇരിങ്ങാലക്കുട നഗരസഭാ സെക്രട്ടറി അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top