ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് തിങ്കളാഴ്ച 1 കോവിഡ് പോസിറ്റീവ്, നിരീക്ഷണത്തിൽ 208 പേരുണ്ട്

കോവിഡ് പോസിറ്റീവായി നിലവിൽ 39 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. ഇതുവരെ ആകെ 138 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പ്രദേശങ്ങളിൽ മാത്രം കോവിഡ് പിടിപെട്ടത്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 1 കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. ദുബായിൽ നിന്ന് വന്ന് ക്വാറന്റൈയിനിൽ കഴിയുന്ന വാർഡ് 34 പൊറത്തിശ്ശേരിയിലെ 33 വയസ്സുള്ള പുരുഷൻ. കോവിഡ് പോസിറ്റീവായി നിലവിൽ 39 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. ഇതുവരെ ആകെ 138 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പ്രദേശങ്ങളിൽ മാത്രം കോവിഡ് പിടിപെട്ടത്, ഇപ്പോൾ നിരീക്ഷണത്തിൽ 208 പേരുണ്ട്. 200 പേരാണ് ഹോം ക്വാറന്റൈയിൻ കഴിയുന്നത്. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 8 പേരും. ഇതിൽ വിദേശത്തു നിന്നും എത്തിയ 66 പേരുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top