തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 40പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 30 പേർക്ക് സമ്പര്‍ക്കത്തിലൂടെ, 60 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1184 പേർക്ക് രോഗം, 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 40പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 30 പേർക്ക് സമ്പര്‍ക്കത്തിലൂടെ, 60 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1184 പേർക്ക് രോഗം, 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 40 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.30 പേർക്ക് സമ്പര്‍ക്കത്തിലൂടെ. 60 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1184 പേർക്ക് രോഗം സ്ഥിരീകരിച്ചു, ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 784 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് 7 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

മലപ്പുറം പള്ളിക്കൽ സ്വദേശി നഫീസ (82), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കർ (64 ), തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജെമാ (80),കൊല്ലം മൈലക്കാട് സ്വദേശി, കാസർകോഡ്‌ നീലേശ്വരം സ്വദേശി മുഹമ്മദ് (68),വയനാട് കല്പറ്റ സ്വദേശി അലിവികുട്ടി (65), എറണാകുളം നായരമ്പലം സ്വദേശി ഗ്രേസി ഷൈനി( 84) എന്നി മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

ഇന്ന് സംസ്ഥാനത്ത് ആകെ 1184 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 255 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 66 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള146 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള101 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 10പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top