ചാത്തൻ മാസ്റ്റർ റോഡിലും ചെങ്ങാറ്റുമുറി റോഡിലും വെള്ളം കയറി

തൊമ്മാന : കനത്ത മഴതുടരുന്ന സാഹചര്യത്തിൽ ആനന്ദപുരത്തുനിന്നും മാപ്രാണത്തേക്ക് പോകുന്ന ചാത്തന്മാസ്റ്റർ റോഡിൽ ഞായറാഴ്ച വെള്ളം കയറി. സമാനസാഹചര്യമാണ് തൊമ്മാനയിൽനിന്നും ചെങ്ങാറ്റുമുറിയിലേക്ക് പോകുന്ന റോഡിലും. രണ്ടിടത്തും മുരിയാട് കായലിൽനിന്നുമാണ് വെള്ളം കയറിയത്. കഴിഞ്ഞ ദിവസങ്ങളിൽ നിറുത്താതെ പെയ്യുന്ന മഴയിൽ മുരിയാട് കായലിൽ വലിയതോതിൽ വെള്ളം ഉയർന്നിട്ടുണ്ട്.

സമീപ പ്രദേശങ്ങളിലെ കിണറുകളിലും പെട്ടന്ന് വെള്ളം ഉയർന്നതിനാൽ പലരുടെയും മോട്ടോർ പമ്പുകൾ വെള്ളത്തിനടിയിലായി. തൊമ്മാനയിലെ കെ.എൽ.ഡി.സി ബണ്ട് ആരംഭിക്കുന്നിടത്ത് വെള്ളം കഴിഞ്ഞ ദിവസംകൊണ്ട് വലിയതോതിൽ ഉയർന്നിട്ടുണ്ട്. ഇപ്പോൾ ബണ്ടിന്റെ 90 % വെള്ളത്തിലാണ് . 2018 ലെ പ്രളയത്തിൽ ഇതുവഴിപോകുന്ന പോട്ട – മൂന്നുപീടിക സംസ്ഥാനപാത വെള്ളം കയറി ദിവസങ്ങളോളം ഗതാഗതം തടസ്സപ്പെട്ടനിലയിലായിരുന്നു.

Leave a comment

Top