തൃശൂർ ജില്ലയിൽ ശനിയാഴ്ച 64 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 72 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1420 പേർക്ക് രോഗം, 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ ശനിയാഴ്ച 64 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, സംസ്ഥാനത്ത് 1420 പേർക്ക് രോഗം, 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ ശനിയാഴ്ച 64 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 1420 പേർക്ക് രോഗം സ്ഥിരീകരിച്ചു, ഇതുവരെ ഉണ്ടായതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 1216പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 92 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1715 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 108 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇന്ന് സംസ്ഥാനത്ത് 4 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കാസർകോഡ് സ്വദേശി വിനോദ് കുമാർ (41), കോഴിക്കോട് വെള്ളിക്കുളങ്ങര സ്വദേശി സുലേഖ (63 ) കൊല്ലം കിളികൊല്ലൂർ സ്വദേശി ചെല്ലപ്പൻ (60), ആലപ്പുഴ പാണാവള്ളി സ്വദേശി പുരുഷോത്തമൻ (84) എന്നി കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 30 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top