ഇരിങ്ങാലക്കുട നഗരസഭ,മുരിയാട് ട്രിപ്പിൾ ലോക്ക് ഡൗൺ വിഷയം : ബി ജെ പി 5 കേന്ദ്രങ്ങളിൽ പ്രത്യക്ഷ സമരങ്ങൾ നടത്തി

ഇരിങ്ങാലക്കുട : സർവ്വ മേഖലയിലുമുള്ള പൊതുജന ജനങ്ങളുടെ കടുത്ത ദുരിതം കണക്കിലെടുത്ത് കോവിഡ് വ്യാപനമുള്ളിടത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തി ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് പഞ്ചായത്ത് എന്നിവിടങ്ങളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ പൂർണ്ണമായും പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് കാറളം-കിഴുത്താണി ആൽ ജംഗ്ഷൻ, പടിയൂർ-എടതിരിഞ്ഞി സെന്‍റർ, പൂമംഗലം-എടക്കുളം കനാൽ പാലം, വേളൂക്കര-അവിട്ടത്തൂർ ജംഗ്ഷൻ, ആളൂർ-വല്ലക്കുന്ന് സെന്‍റർ എന്നിവിടങ്ങളിൽ പ്രതിക്ഷ സമരം സംഘടിപ്പിച്ചു.

കിഴുത്താണിയിൽ ബി ജെ പി ജില്ല കമ്മറ്റിയംഗം പാറയിൽ ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. കാറളം പഞ്ചായത്ത് അദ്ധ്യക്ഷൻ രതീഷ് കുറുമാത്ത് അദ്ധ്യക്ഷത വഹിച്ചു. എടതിരിഞ്ഞിയിൽ പഞ്ചായത്ത് അദ്ധ്യക്ഷൻ ബിനോയ് കോലാന്ത്ര ഉദ്‌ഘാടനവും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജയൻ പൊന്നമ്പിള്ളി അദ്ധ്യക്ഷതയും വഹിച്ചു. കനാൽ പാലം ജംഗ്ഷനിൽ ബി ജെ പി സ്റ്റേറ്റ് കൗൺസിൽ അംഗം ടി എസ് സുനിൽകുമാർ ഉദ്‌ഘാടനവും പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ മനോജ് കുമാർ അദ്ധ്യക്ഷതയും വഹിച്ചു. അവിട്ടത്തൂരിൽ വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് മദനൻ മണമാടത്തിൽ ഉദ്‌ഘാടനവും വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ അദ്ധ്യക്ഷതയും വഹിച്ചു. വല്ലക്കുന്നിൽ ബി ജെ പി മണ്ഡലം സെക്രട്ടറി സി സി മുരളി ഉദ്‌ഘാടനവും ആളൂർ(ഈസ്റ്റ് ) പ്രസിഡണ്ട് പി പി സജിത്ത് അദ്ധ്യക്ഷതയും വഹിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top