ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് വെള്ളിയാഴ്ച 2 പേർക്ക് കോവിഡ് പോസിറ്റീവ്, നിരീക്ഷണത്തിൽ 267 പേരുണ്ട്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വെള്ളിയാഴ്ച ഗാന്ധിഗ്രാം വാർഡ് 14 ലെ 13 വയസ്സുള്ള ബാലൻ, കനാൽ ബേസ് വാർഡ് 21ലെ 9 മാസം പ്രായമുള്ള ആൺകുട്ടി എന്നിവർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 40 പേർ പോസിറ്റീവായി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. ഇതുവരെ ആകെ പോസിറ്റീവായത് 134 പേരാണ്, ഇപ്പോൾ നിരീക്ഷണത്തിൽ 267 പേരുണ്ട്.

259 പേരാണ് ഹോം ക്വാറന്റൈയിൻ കഴിയുന്നത്. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 8 പേരും. ഇതിൽ വിദേശത്തു നിന്നും എത്തിയ 78 പേരുണ്ട്. ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ ആഗസ്റ് 7 വരെയുള്ള കണക്കുകളാണിത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top