തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 60 പേർ രോഗമുക്തി നേടി, സമ്പർക്കത്തിലൂടെ 23പേർക്ക്. സംസ്ഥാനത്ത് 1251 പേർക്ക് രോഗം, 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 60 പേർ രോഗമുക്തി നേടി, സമ്പർക്കത്തിലൂടെ 23പേർക്ക്. സംസ്ഥാനത്ത് 1251 പേർക്ക് രോഗം, 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 33 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 60 പേർ രോഗമുക്തി നേടി. സമ്പർക്കത്തിലൂടെ 23 പേർക്ക്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി. ജില്ലയിൽ 578 പേർ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 12 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1345 ആണ്.
ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്ന് 8 പേർക്ക് സമ്പർക്കബാധയുണ്ടായി. ശക്തൻ ക്ലസ്റ്റർ 1, രാമപുരം ക്ലസ്റ്റർ 1, കുന്നംകുളം ക്ലസ്റ്റർ 1, കെഎസ്ഇ ക്ലസ്റ്റർ 1, മറ്റ് സമ്പർക്കം വഴി 7, ഉറവിടമറിയാത്തവർ 4 എന്നിങ്ങനെയാണ് സമ്പർക്കരോഗബാധയുടെ കണക്ക്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവർ 8 ഉം വിദേശത്ത് നിന്ന് എത്തിയവർ രണ്ടുമാണ്. രോഗം ബാധിച്ചവരിൽ കൈപ്പറമ്പ് സ്വദേശിനിയായ ആരോഗ്യപ്രവർത്തകയുമുണ്ട്.


സംസ്ഥാനത്ത് 1251 പേർക്ക് രോഗം സ്ഥിരീകരിച്ചു.1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 73 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 811 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 94 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇന്ന് 5 മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ മരണ സംഖ്യ100 കവിഞ്ഞു. 18 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇന്ന് 100ൽ കൂടുതൽ കോവിഡ് സ്ഥിരീകരിച്ച ജില്ലകൾ : തിരുവനന്തപുരം ജില്ല( 289 ), കോഴിക്കോട് ജില്ല(149) , കാസര്‍ഗോഡ് ജില്ല(168 ) , പാലക്കാട് ജില്ല(123) പേര്‍ക്കും, മലപ്പുറം ജില്ല(142 ) പേര്‍

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top