മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായഹസ്തവുമായി പടിയൂർ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ

പടിയൂർ : പടിയൂർ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചു നൽകിയ 1,55,650 രൂപയുടെ ചെക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ് ‌ സി. എസ്. സുധൻ, പ്രൊഫ. കെ. യു. അരുണൻ എം.എൽ.എ ക്ക് കൈമാറി.

കുടുംബശ്രീ സി. ഡി. എസിനു കീഴിൽ പ്രവൃത്തിക്കുന്ന 189 അയൽക്കൂട്ടങ്ങളിലെ 3113 മെമ്പർമാർ 50 രൂപ വീതം നൽകിയാണ് ഇത്രയും രൂപ സമാഹരിച്ചത്. പടിയൂർ ഗ്രാമ പഞ്ചായത്തിൽ വച്ചു നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ മെമ്പർമാർ, കുടുംബ ശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top