ഇരിങ്ങാലക്കുട മേഖലയിൽ നിന്ന് 26 പേർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ക്ളസ്റ്ററുകളിൽ നിന്ന് 20 പേർക്കും, സമ്പർക്കത്തിലൂടെ 2 പേർക്കും, ഉറവിടമറിയാത്ത 4 പേരും

ഇരിങ്ങാലക്കുട മേഖലയിൽ നിന്ന് 26 പേർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ക്ളസ്റ്ററുകളിൽ നിന്ന് 20 പേർക്കും, സമ്പർക്കത്തിലൂടെ 2 പേർക്കും, ഉറവിടമറിയാത്ത 4 പേരും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മേഖലയിൽ നിന്ന് 26 പേർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ക്ളസ്റ്ററുകളിൽ നിന്ന് 20 പേർക്കും, സമ്പർക്കത്തിലൂടെ 2 പേർക്കും, ഉറവിടമറിയാത്ത 4 പേരും ഇതിൽ ഉൾപെടും. കെ.എസ്.ഇ ക്ലസ്റ്ററിൽ നിന്ന് 3 പേർക്കാണ് രോഗം. 2 മുരിയാട് സ്വദേശികൾ, മാപ്രാണം സ്വദേശി, ഇരിങ്ങാലക്കുട ക്ലസ്റ്ററിൽനിന്നും 17 പേർക്കാണ്. ഐ.സി.എൽ. റീലിൻസ് ഫ്രഷ്, ഇരിങ്ങാലക്കുട മേഖലയിലെ മറ്റുള്ളവ എന്നിവ ഉൾപെടുന്നവയാണ് ഇരിങ്ങാലക്കുട ക്ലസ്റ്ററെന്ന ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കി.

ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്ന് 4 മുരിയാട് സ്വദേശികൾ, 3 ഇരിങ്ങാലക്കുട സ്വദേശികൾ, ത്യക്കൂർ സ്വദേശി, മണലൂർ സ്വദേശി, 2 വേളൂക്കര സ്വദേശി, 5 താന്ന്യം സ്വദേശികൾ, കൈപ്പമംഗലം സ്വദേശി എന്നിവർക്കാണ് രോഗ സ്ഥിരീകരണം.

സമ്പർക്കത്തിലൂടെ 2 കാറളം സ്വദേശികൾക്കും, ഉറവിടമറിയാത്ത ഇരിങ്ങാലക്കുട സ്വദേശി, പൂമംഗലം സ്വദേശി, പടിയൂർ സ്വദേശി, മുരിയാട് സ്വദേശി എന്നിവർക്കും ആഗസ്റ്റ് 6 വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു,

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top