ശാന്തിനികേതനിൽ ‘വൈഖരി 2017’ ആകർഷണീയമായി

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്‌കൂളിൽ അധ്യാപക രക്ഷാകർതൃ സംഘടന സംഘടിപ്പിച്ച സൗഹൃദ സാംസ്കാരിക കൂട്ടായ്മ ‘വൈഖരി 2017’ ഏറെ ആകർഷണീയമായി. ചടങ്ങിന്റെ ഉദ്‌ഘാടനം പദ്മശ്രീ പെരുവനം കുട്ടൻമാരാർ നിർവഹിച്ചു. എസ് എൻ ഇ എസ് ചെയർമാൻ കെ ആർ നാരായണൻ അധ്യക്ഷത വഹിച്ചു. എസ് എൻ ഇ എസ് പ്രസിഡണ്ട് എ എ ബാലൻ, സെക്രട്ടറി എ കെ ബിജോയ്, മാനേജർ എം എസ് പ്രൊഫ വിശ്വനാഥൻ, പ്രിൻസിപ്പൽ ഹരീഷ് മേനോൻ, എസ് എം സി ചെയർമാൻ അഡ്വ കെ ആർ അച്യുതൻ, പി ടി എ പ്രസിഡണ്ട് റിമ പ്രകാശൻ, വൈസ് പ്രസിഡണ്ട് ശാന്തി രമേഷ് ,വൈസ് പ്രിൻസിപ്പൽ നിഷ ജിജോ എന്നിവർ സംസാരിച്ചു. രക്ഷിതാക്കളുടെ കലാപരിപാടികൾ ഏറെ കൗതുകത്തോടെ ആണ് വിദ്യാർത്ഥികൾ ആസ്വദിച്ചത്. പാട്ടും നൃത്തവും , നാടകവും കവിതയും ഒത്തുചേർന്ന വിവിധ കലാപരിപാടികൾ സദസ്സിനു വർണാഭമായി .തുടർന്ന് എല്ലാവർക്കും സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top