സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചു

ഇരിങ്ങാലക്കുട : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം താലൂക്കിലെ വായനശാലകൾ നടത്തുന്ന കാർഷിക പരിപാടിയുടെ താലൂക്ക് തല ഉദ്‌ഘാടനം പട്ടേപ്പാടം താഷ്ക്കന്‍റ് ലൈബ്രറിയുടെ കൃഷിയിടത്ത് തൈകള്‍ നട്ട് വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനും വായനശാലകളുടെ നേതൃസമിതി ചെയമാനുമായ ടി.കെ.ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ഖാദർ പട്ടേപ്പാടം അദ്ധ്യക്ഷത വഹിച്ചു. വേളൂക്കര കൃഷി അസിസ്റ്റന്‍റ് ഉണ്ണി കാർഷിക രീതികൾ വിശദീകരിച്ചു. ലൈബ്രറി സെക്രട്ടറി രമിതസുധീന്ദ്രൻ സ്വാഗതവും വി എച്ച്.ഷഫീർ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top