അഷ്ടവെെദ്യന്‍ ഇ.ടി. നാരായണന്‍ മൂസ്സ് അന്തരിച്ചു

അഷ്ടവെെദ്യന്‍ ഇ ടി നാരായണന്‍ മൂസ്സ് 1933-2020

അഷ്ടവൈദ്യൻ ഇ.ടി.നാരായണൻ മൂസ്സ് (87) അന്തരിച്ചു. ഒല്ലൂർ തൈക്കാട് വൈദ്യരത്നം വൈദ്യശാലയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. തൈക്കാട്ടുശ്ശേരിയിലെ വസതിയില്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു മരണം. അണുബാധയെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ആയുര്‍വേദ ചികിത്സാരംഗത്തെ സംഭാവനകള്‍ക്ക് 2010-ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top