ജീവശാസ്ത്ര പ്രദർശനം സെന്‍റ് ജോസഫ്സ് കേളേജിൽ ബുധനാഴ്ച സമാപിക്കും

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്സ് കേളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്ന ജീവ ശാസ്ത്ര പ്രദർശനം ബുധനാഴ്ച സമാപിക്കും . വൈസ് പ്രിൻസിപ്പാൾ ഡോ. സി. ലില്ലി കാച്ചിപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. പ്രൊഫ. ബേബി ജെ ആലപ്പാട്ട്, സിസ്റ്റർ എൽവിൻ പീറ്റർ, ഡോ. ജിജി പൗലോസ്, ഡോ. സി. ആശ എന്നിവർ പ്രസംഗിച്ചു. വിവിധ ജീവികളുടെ പ്രദർശനം, ജീവികളുടെ മാതൃകകൾ, സ്നോ വേൾഡ്, ഹണി വേൾഡ്, അക്വാ ലൈഫ്, ജൈവ സാങ്കേതിക വിദ്യകൾ എന്നിവ വിവിധ സ്റ്റാളുകളിൽ അവതരിപ്പിച്ചു. പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ശ്രീദേവ് പുത്തൂരിന്‍റെ ഫോട്ടോ പ്രദർശനവും ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു.

Leave a comment

  • 97
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top