തൃശൂർ ജില്ലയിൽ ബുധനാഴ്ച 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 51 പേർ രോഗമുക്തി നേടി, സംസ്ഥാനത്ത് 1195 പേർക്ക് രോഗം, 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ ബുധനാഴ്ച 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 51 പേർ രോഗമുക്തി നേടി, സംസ്ഥാനത്ത് 1195 പേർക്ക് രോഗം, 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ ആഗസ്റ്റ് അഞ്ച് ബുധനാഴ്ച 86 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 578 ആയി. 51 പേർ രോഗമുക്തരായി. ആകെ നെഗറ്റീവ് 1236. ആകെ പോസിറ്റീവ് കേസുകൾ 1834. ബുധനാഴ്ച 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഉറവിടം അറിയാത്ത ഒരു കേസുണ്ട്. കെ.എസ്.ഇ. ക്ലസ്റ്റർ 11, ശക്തൻ ക്ലസ്റ്റർ എട്ട്, കെ.എൽ.എഫ് ക്ലസ്റ്റർ ആറ്, പട്ടാമ്പി ക്ലസ്റ്റർ അഞ്ച്, ഇരിങ്ങാലക്കുട ക്ലസ്റ്റർ അഞ്ച്, ചാലക്കുടി ക്ലസ്റ്റർ ഒന്ന്, കുന്ദംകുളം ക്ലസ്റ്റർ ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലൂടെയുള്ള രോഗപകർച്ച. മറ്റ് സമ്പർക്കത്തിലൂടെ 32 പേർക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്ന 16 പേർക്കും രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 1195 പേർക്ക് രോഗം സ്ഥിരീകരിച്ചു. 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 79 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1234 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 125 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇന്ന് 7 മരണം റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 147774 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 11167 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1444 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top