ഇരിങ്ങാലക്കുടയിൽ നിലനിൽക്കുന്ന ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കണമെന്നാവശ്യവുമായി ബി.എം.എസ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ഒരാഴ്ച്ചയിൽ അധികമായി തുടരുന്ന ട്രിപ്പിൾ ലോക് ഡൗൺ ഉടൻ പിൻവലിച്ചു ഇളവുകൾ നൽകാൻ അധികൃതർ തയ്യാറാവണമെന്ന് ബിഎംഎസ് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ കുറെ മാസങ്ങളായി ലോകത്താകമാനം നിലനിൽക്കുന്ന കോവിഡ് എന്ന മഹാമാരി ഇപ്പോൾ രാജ്യത്തെ തൊഴിൽമേഖലയിലാകെ സാമ്പത്തിക കരിനിഴൽ കൂടി വീശി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ തുടർന്നുവരുന്ന ട്രിപ്പിൾ ലോകഡൗൺ തൊഴിലാളി കുടുംബങ്ങളുടെ ജീവിത പ്രതിസന്ധി ആപത്കരമായ ഒരു സാഹചര്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ നിലവിലുള്ള ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. മേഖലാ പ്രസിഡണ്ട് എം ബി സുധീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എൻ വി അജയഘോഷ്, തൃശൂർ ജില്ല ജോയിന്‍റ് സെക്രട്ടറി പി ആനന്ദൻ, ശിവദാസ് പള്ളിപ്പാട്ട് എന്നിവർ സംസാരിച്ചു. മുരളി കല്ലിക്കാട് സ്വാഗതവും, കെ എഫ് ഷാൻറി നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top