ആത്മഹത്യക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ച ചെമ്മണ്ട സ്വദേശി വിൽ‌സന്‍റെ സംസ്കാരകർമ്മം മുക്തിസ്ഥാൻ ക്രിമിറ്റോറിയത്തിൽ നടത്തും

ഇരിങ്ങാലക്കുട : ചെമ്മണ്ടയിൽ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തുകയും പിന്നീട് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത കണ്ടംകുളത്തി വിൽ‌സന്‍റെ  സംസ്കാരകർമ്മം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക മുക്തിസ്ഥാൻ ക്രിമിറ്റോറിയത്തിൽ നടത്തുമെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആദ്യമായിട്ടാണ് ജില്ലയിൽ ഒരു ക്രിസ്‌തീയ വിശ്വാസിയുടെ മൃതദേഹം ക്രിമിറ്റോറിയത്തിൽ ദഹിപ്പിക്കുന്നത്. ഇപ്പോൾ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ബുധനാഴ്ച രാവിലെ 10:30 നാണ് സംസ്കാരം നടത്തുക. കാറളം പഞ്ചായത്തിലെ ചെമ്മണ്ട അമ്പലത്തിനടുത്ത് താമസിച്ചിരുന്ന ഇദ്ദേഹത്തിനെ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനാണ് വിൽ‌സൺ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top