തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്ക്കൂളിൽ -‘വിദ്യാർത്ഥിക്ക് ഒരു ആട് പദ്ധതി’

തുറവൻകാട് : ഊക്കൻ മെമ്മോറിയൽ സ്ക്കൂളിൽ ‘വിദ്യാർത്ഥിക്ക് ഒരു ആട് പദ്ധതി’ മുരിയാട് പഞ്ചായത്ത് കൃഷി ആപ്പീസർ വിദ്യാർത്ഥിക് ആട്ടിൻ കുഞ്ഞിനെ കൊടുത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ബുദ്ധിവികാസത്തോടൊപ്പം, ശാരീരിക കഴിവുകളും ഉപയോഗപെടുത്താനായി ഇത്തരം പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കൃഷി ആഫീസർ കെ. യു. രാധിക പറഞ്ഞു. വിദ്യാർത്ഥികളിൽ കാർഷിക സംസ്ക്കാരം വളർത്തിയെടുക്കന്നതിന്‍റെ ഭാഗമായി എല്ലാവർഷവും ഈ സ്കൂളിൽ 3 വിദ്യാർത്ഥികൾക്ക് ആട്ടിൻ കുഞ്ഞുങ്ങളെ കൊടുക്കാറുണ്ട്. മുരിയാട് പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, പ്രധാന അധ്യാപിക സിസ്റ്റർ ചാൾസ് ,സിസ്റ്റർ ജെസ്റ്റ, സിസ്റ്റർ നിമിഷ എന്നിവർ പ്രസംഗിച്ചു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top