കോവിഡ് സമ്പർക്കപട്ടിക തയാറാക്കൽ പോലീസിനെ ഏൽപ്പിച്ച സർക്കാർ തീരുമാനം ആരോഗ്യ വകുപ്പിന് നാണക്കേട് – റിട്ടയേഡ് ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ

പ്രതീകാത്മക ചിത്രം

ഇരിങ്ങാലക്കുട : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തിന് മാതൃകയായ കേരള ആരോഗ്യ വകുപ്പിന്‍റെ  കാലങ്ങളായുള്ള തീരുമാനങ്ങളിൽ മാറ്റം വരുത്തി കോവിഡ് സമ്പർക്കപട്ടിക തയാറാക്കൽ ഉൾപ്പടെയുള്ള അധികാരം പോലീസിന് നൽകാനുള്ള തീരുമാനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ പരാജയപ്പെട്ടു എന്ന് സമ്മതിക്കലാണ് എന്ന് പൊതുജനം വിശ്വസിച്ചാൽ കേരളത്തിലെ സർക്കാർ ഡോക്ടർമാരോ ജീവനക്കാരോ ഇതിന് ഉത്തരവാദിയല്ലന്ന് റിട്ടയേഡ് ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.എസ്. പവിത്രൻ.

എത്രയും വേഗം ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും മനോവീര്യം കെടുത്തുന്ന ഈ ഉത്തരവ് തിരുത്തി കേരളത്തിന്‍റെ  ലോകപ്രശസ്തമായ ആരോഗ്യ നയം വീണ്ടെടുക്കണമെന്ന് പ്രസ്താവനയിൽ അദ്ദേഹം ആവശ്യപ്പെട്ടു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top