പുതിയ കോവിഡ് കണ്ടെയ്ൻമെൻ്റ് സോൺ മാനദണ്ഡപ്രകാരം കാറളം പഞ്ചായത്തിലെ 1,2, വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണിൽ, വേളൂക്കര പഞ്ചായത്തിലെ വാർഡ് 1 ഒഴിവാക്കി

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച ആളുകളുടെ സമ്പർക്ക കേസുകൾ പരിശോധിച്ചതിൽ നിന്നും സർക്കാരിന്‍റെ  പുതിയ മാനദണ്ഡപ്രകാരം കാറളം പഞ്ചായത്തിലെ വാർഡ് 1 നന്തി, വാർഡ് 2 കുമരഞ്ചിറ ഉൾപ്പെടെ ജില്ലയിൽ 7 പ്രദേശങ്ങൾ കൂടെ കണ്ടെയ്ൻമെൻ്റ് സോണിൽ ജില്ലാ ഭരണകൂടം ചൊവാഴ്ച ഉൾപ്പെടുത്തി. രോഗവ്യാപന സാധ്യത കുറഞ്ഞ ഈ സാഹചര്യത്തിൽ വേളൂക്കര പഞ്ചായത്ത് വാർഡ് 18 വൈക്കര ഉൾപ്പെടെ 3 ഇടങ്ങൾ ലോക് ഡൗൺ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ട്രിപ്പിൾ ലോക്ക് ഡൗണിലുള്ള നഗരസഭ, മുരിയാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ പരിധിയിൽ വരുന്ന വാർഡുകളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തതിനാലും, ആയത് ക്ലസ്റ്റർ വ്യാപനത്തിന് ഇടയായിട്ടുള്ളതിനാൽ ഈ മേഖലകളിൽ കർശന നിയന്ത്രണങ്ങൾ തുടരും.

കണ്ടെയ്ൻമെൻ്റ് സോൺ നിർണയിക്കുന്നതിൽ പുതിയ മാനദണ്ഡം ഇപ്രകാരമാണ് . വാർഡ് പൂർണ്ണമായും ഉൾപ്പെടുത്താതെ രോഗം ബാധിച്ചവർ ഉള്ളയിടം മാത്രം മാപ് ചെയ്തത് ആ പ്രദേശം മാത്രം കണ്ടെയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തും. കർശന നിയന്ത്രണങ്ങൾ ഇവിടെ നടപ്പിൽ വരുത്തും, സോണിൽ നിന്നും ആർക്കും പുറത്തുപോകാനോ, പുറമെനിന്നും അകത്തേക്ക് വരുവാനോ അനുവാദമുണ്ടാകില്ല. വീടുകളിലേക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിക്കാൻ വോളണ്ടിയർമാരെ നിയോഗിക്കും.

കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങൾ പിൻവലിക്കാൻ പുതിയ മാനദണ്ഡങ്ങൾ ഇപ്രകാരമാണ് . ഈ മേഖലകളിലെ പ്രൈമറി, സെക്കൻഡറി കോൺടാക്ട് പൂർണ്ണമായും രോഗമുക്തമായെന്ന് ഉറപ്പ് വരുത്തിയതിനു ശേഷമായിരിക്കും നിയന്ത്രണങ്ങൾ പിൻവലിക്കുക.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top