തീവ്ര നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഇരിങ്ങാലക്കുടയിലെ എല്ലാ കോടതികളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ കളറ്ററുടെ ഉത്തരവ്

ഇരിങ്ങാലക്കുട : തീവ്ര നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ പരിധിയിൽ വരുന്ന വാർഡുകളിൽ കോവിഡ്19 രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രസ്തുത തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ പ്രവർത്തിച്ചു വരുന്ന എല്ലാ കോടതികളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തി വെച്ചുകൊണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ മജിസ്‌ട്രേറ്റുമായ കളക്ടർ ഉത്തരവ് ഇറക്കി. ട്രിപ്പിൾ ലോക് ഡൗൺ പരിധിയിൽപ്പെട്ട ഇരിങ്ങാലക്കുടയിലെ കോടതി പ്രവർത്തനങ്ങളെപ്പറ്റി ഇന്ന് മാധ്യമ വാർത്തകൾ ഉണ്ടായിരുന്നു. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ട്രിപ്പിൾ ലോക്ക് ഡൗണിൽ കോടതി പ്രവർത്തിക്കുന്നതിനെതിരെ പ്രസ്താവനയും ഇറക്കിയിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top